തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറി തട്ടിപ്പു കേസില്‍ പ്രതിയായ ബിജു ലാലിനെ കസ്റ്റടിയില്‍ വാങ്ങിയ പൊലീസ് തെളിവെടുപ്പ് നടത്തി. പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധുവീടുകളിലുമാണ് ബിജു ലാലിനെ എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ 11ന് ചൊവ്വാഴ്ചയാണ് പ്രതിയെ കസ്റ്റടിയില്‍ വാങ്ങിയത്.
ട്രഷറിയില്‍ നിന്ന് ബിജുലാല്‍ തട്ടിയെടുത്ത പണം വീട് പുനര്‍ നിര്‍മ്മാണത്തിനു പയോഗിച്ചതായി കണ്ടെത്തി. ആദ്യം ഘട്ടം തട്ടിയെടുത്ത 74 ലക്ഷം രൂപ ഭാര്യക്ക് സ്വര്‍ണ്ണം വാങ്ങാനും, സഹോദരിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാനും ഉപയോഗിച്ചതായി ബിജുലാല്‍ മൊഴി നല്കി. ഇതിനുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.
തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും . സൈബര്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ബിജുലാലിനെ ചോദ്യം ചെയ്യാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ റമ്മിസൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

