പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ് സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പു വരുത്താനുളള പരിശോധനയിലായിരുന്നു പോലീസുകാര്‍.
പുന്നയൂര്‍ വെട്ടിപ്പുഴ സ്വദേശികളായ ആലിന്‍ചുവട് പുഴക്കല്‍ രജ്ജിത്ത് ദേവദാസ് (33), പുഴക്കല്‍ റജിന്‍ ദേവദാസ് (35), ചിമ്മിനി വീട്ടില്‍ ബിനീഷ് കായിക്കുട്ടി(28)എടക്കഴിയൂര്‍ തറയില്‍ ബിനോജ് വേലായുധന്‍ (25) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കുഴിങ്ങര ജംങ്ഷനില്‍ കൂട്ടംകൂടി നിന്നിരുന്ന യുവാക്കളോട് കാരണം അന്വേഷിക്കുകയും വിലാസം ചോദിക്കുകയും ചെയ്തതിനാണ് പ്രതികള്‍ ആക്രമണം നടർത്തിയത്. സ്റ്റേഷനില്‍ വിളിച്ചറിയിച്ചതനുസരിച്ച് എസ്എച്ച്ഒ എം സുരേന്ദ്രന്‍, എസ്ഐ കെ അബ്ദുള്‍ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം യുവാക്കളെ പിടികൂടുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു, എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചാര്‍ജ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു