എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് . പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനില്‍ ജൂലൈ 22 ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.-11

എഎസ്‌ഐ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പരാതിയുണ്ട്. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →