കോട്ടയം: ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിൽ വീണ വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് ജൂലൈ 11 വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ബസില്‍നിന്ന് വീണത്.
വിദ്യാർത്ഥിനി വീണിട്ടും ബസ് നിർത്താതെ മുന്നോട്ടുപോയി.
വിദ്യാർഥികൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചത്. വിദ്യാർത്ഥിനി വീണിട്ടും ബസ് നിർത്താതെ പോവുകയും ചെയ്തു. അപകടത്തില്‍ വിദ്യാര്‍ത്ഥിനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


