പ്രണയബന്ധത്തിന് തടസമാവാതിരിക്കാൻ അമ്മ തന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി

മുസഫർനഗർ: തന്റെ പ്രണയബന്ധത്തിന് മക്കൾ തടസമാവുന്നുവെന്ന് കരുതി ഇരുപത്തിനാലുകാരിയായ അമ്മ രണ്ട് മക്കളെയും കൊലപ്പെടുത്തി. റോഡ്കലി ഗ്രാമത്തിൽ മുസ്‌കാൻ എന്ന യുവതിയാണ് കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വിഷം നൽകിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. മുസ്‌കാന്റെ അഞ്ചു വയസ്സുള്ള മകൻ അർഹാനെയും ഒരു വയസ്സുള്ള മകൾ ഇനയയെയും ജൂൺ 19 വ്യാഴാഴ്ച വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഇരുവരും ‘ഹണിമൂൺ’ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നു

.മുസ്‌കാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മുസ്‌കാൻ കുറ്റം സമ്മതിച്ചതായി എസ്പി സഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.കാമുകനായ ജുനൈദ് ഒളിവിലാണ്. .മുസ്‌കാനും ജുനൈദും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഇരുവരും ‘ഹണിമൂൺ’ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.മുസ്‌കാന്റെ ഭർത്താവ് വസീം നിലവിൽ ചണ്ഡീഗഢിൽ ജോലി ചെയ്യുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →