കണ്ണൂർ കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കണ്ണൂര്‍ | തെരുവുനായ ആക്രമണത്തിന് പുറമെ കണ്ണൂരില്‍ കുറുനരി ആക്രമണവും. തോട്ടട കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാളുടെ വിരല്‍ അറ്റുപോയി. ഇരുവരെയും ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിച്ച് ചികിത്സ ഉറപ്പാക്കി. ജൂൺ 18 ന് ഉച്ചക്കായിരുന്നു സംഭവം. കുറുനരിയെ കണ്ടെത്താനായിട്ടില്ല.

ഇന്നലെയും ഇന്നുമായി കണ്ണൂര്‍ നഗരത്തില്‍ എഴുപതോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ജൂൺ 17 രാവിലെ മുതല്‍ ഉച്ചവരെയും 18ന് രാവിലെയും കണ്ണൂര്‍ നഗരത്തില്‍ എഴുപതോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവരെല്ലാം ജില്ലാ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്തു. ആക്രമിച്ച നായയെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →