നീലഗിരിയിൽ കാട്ടാനയാക്രമണത്തില്‍ മലയാളി കര്‍ഷകൻ കൊല്ലപ്പെട്ടു

നീലഗിരി | തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകനായ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ജൂൺ 8 ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

. വൈകിട്ട് റോഡിലിറങ്ങിയ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാല്‍ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →