മലപ്പുറം | ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച പോലീസുകാരനെതിരെ കേസ്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സദക്കത്തുള്ളക്കെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ വാഴക്കാട് പോലീസാണ് കേസെടുത്തത്.സംഭവത്തില്‍ ആക്രമണത്തിനിരയായ വരുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് സി പി ഒക്കെതിരെ കേസെടുത്തത്.
മര്‍ദനത്തില്‍ ഭാര്യമാതാവിന്റെ കൈക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആക്രമണത്തില്‍ ഇയാളുടെ ഭാര്യ റുക്സാനയുടെ വിരലിന്റെ എല്ലു പൊട്ടി. ഭാര്യ മാതാവിനെയും പിതാവിനെയും ഇയാള്‍ ആക്രമിച്ചു. .
