ന്യൂഡല്‍ഹി: കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശം ഉണ്ടെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 ഭേദഗതി ചെയ്തു കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് എം ആർ ഷാ എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
‘മകൾ എപ്പോഴും സ്നേഹനിധിയായ മകളായി തുടരും . ആൺ മക്കളെ പോലെ തന്നെ കുടുംബസ്വത്തിന് തുല്യ അവകാശം മകൾക്കും നൽകണം.’ വിധി പറയുന്ന സമയത്ത് അരുൺ കുമാർ മിശ്ര സൂചിപ്പിച്ചു.
ഈ സുപ്രധാന വിധി മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നു. ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള കാര്യം പ്രസക്തമല്ല എന്നും വിധിയിൽ പറഞ്ഞു.

