വഞ്ചിയൂർ : വഞ്ചിയൂർ ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജു ലാലിനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിജുലാൽ നേരത്തെ ജോലി ചെയ്തിരുന്ന കോട്ടയം, വയനാട് ട്രഷറിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിവരും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പണം തട്ടിപ്പിൽ ബിജു ലാലിൻറെ ഭാര്യയുടെ പങ്കിനെ കുറിച്ച് അറിയണമെങ്കിൽ ബിജു ലാലിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. വഞ്ചിയൂർ ട്രഷറി, നിക്ഷേപിച്ചിരുന്ന ബാങ്കുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും.
വഞ്ചിയൂർ ട്രഷറിയിൽ നിന്നും 2,73,99,000 രൂപ തട്ടിയെടുത്ത കേസിലാണ് ബിജുലാലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ 73 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തി. ബാക്കി തുക ബിലാലിനെയും രണ്ടാംപ്രതി സിമിയുടെയും അക്കൗണ്ടുകളിൽ നിന്നും ലഭിച്ചു. അഴിമതി നിരോധന നിയമപ്രകാരം ട്രഷറിയിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വിശദമായി ചോദ്യം ചെയ്യണമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് .