വയനാട്|വയനാട് കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെ പുലി ആക്രമിച്ചു കൊന്നു . ഒരാടിന് കടിയേറ്റിട്ടുമുണ്ട്. ഇന്ന് (മെയ് 22 ) പുലര്‍ച്ചയാണ് പുലി ആടുകളെ ആക്രമിച്ചത്.
പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേഖലയില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ പുലി .വളര്‍ത്തുനായയെ പിടിച്ചിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു.
