ഗ്രീസില്‍, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഗ്രീസ് | ഗ്രീസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മെയ് 14 ന് പുലര്‍ച്ചെ 1.50 ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ ഏകദേശം 74 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ തുടര്‍ചലനങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →