തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.
തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്നലെ (മെയ് 7) ഉച്ചയോടെ എം ഡി എം എയുമായി നഹാസിനെ പിടികൂടിയത്.

രണ്ടുവര്‍ഷമായി എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകള്‍ വില്‍ക്കുന്നതായി ഇയാൾ സമ്മതിച്ചു

ബെംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി നഹാസ് എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും ഡാന്‍സാഫ് സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എം ഡി എം എയുമായി പിടികൂടിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →