ബീജിംഗ് | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് ചൈന രംഗത്ത്. ആണവായുധങ്ങളുള്ള അയല്‍ക്കാര്‍ തമ്മിലുള്ള വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നിലവിലെ സ്ഥിതിഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. .
ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. നിലവിലെ സ്ഥിതിഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും ചൈനയുടെ കൂടി അയല്‍ക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും മുന്‍ഗണന നല്‍കണം. ശാന്തതയും സംയമനവും പാലിക്കണം. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്റായേലും
അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇസ്റായേലും നിലവിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാര്‍ക്കോ റൂബിയോയുടെ പ്രതികരണം..
.
