അപകീർത്തി കേസിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാജന്‍ സ്‌കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

അപകീര്‍ത്തി പരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി
.
മാഹി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും, അപകീര്‍ത്തി പരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നുമാണ് യുവതിയുടെ പരാതി.ഭാരതീയ ന്യായ സംഹിതയിലെ 790-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. നിലവില്‍ തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലാണ് ഷാജന്‍ സ്‌കറിയയെ എത്തിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →