പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍

ടോക്കിയോ : സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച്‌ മകന്‍. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. ജപ്പാനിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്.നൊബുഹികോ സുസുക് എന്ന 56-കാരനാണ് പിതാവിന്റെ മൃതദേഹം അലമാരയില്‍ സൂക്ഷിച്ചത്.

ടോക്കിയോയിലെ ഇയാളുടെ ചൈനീസ് റെസ്‌റ്റൊറെന്റ്‌ ഒരാഴ്ചയായി അടഞ്ഞുകിടന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
.
86-കാരനായ പിതാവ് 2023 ജനുവരിയിലാണ് മരിച്ചതെന്ന് നൊബുഹികോ പോലീസിനോട് പറഞ്ഞു. ശവമടക്കിനുള്ള ചെലവ് വളരെ കൂടുതലാണെന്നും അതിനാലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പിതാവിന്റെ മരണകാരണം വ്യക്തമല്ല. താന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ പിതാവ് മരിച്ചനിലയിലായിരുന്നുവെന്നാണ് നൊബുഹികോ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →