കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി ജോപ്പനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു.

വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍.

ഏപ്രിൽ 21 തിങ്കളാഴ്ച വൈകിട്ട ആറോടെ ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രി യിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →