.ന്യൂഡൽഹി | കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ബി ജെ പി. എം പി നിഷികാന്ത് ദുബെക്കെതിരെ പരാതി. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് പരാതി നൽകിയിത്. രാജ്യത്തെ മത ആഭ്യന്തരയുദ്ധങ്ങൾക്ക് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസാണെന്ന ദുബെയുടെ പ്രസ്താവനയിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. . അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് പരാതി കൈമാറി.
കോടതിയലക്ഷ്യ നിയമത്തിലെ 15(1) (ബി) വകുപ്പ് പ്രകാരമാണ് നൽകിയ പരാതിയിൽ പറയുന്നു.ഇത്തരം ആരോപണങ്ങൾ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച് അറ്റോണി ജനറൽ കോടതിക്ക് കൈമാറും. .
. .
