Tag
ന്യൂസ് ഡെസ്ക്

‘എമ്പുരാൻ ‘ സിനിമ : കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരെ അപമാനിക്കണമെന്ന ലക്ഷ്യമാണുള്ളതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

April 3, 2025 - 6:14 am

ഡല്‍ഹി: ‘എമ്പുരാൻ ‘ സിനിമാവിഷയത്തില്‍ രാജ്യസഭയില്‍ വാക്കുതർക്കം. സിനിമ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയില്‍ ആരോപിച്ചു.താനൊരു ക്രിസ്ത്യാനിയാണെന്നും കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരെ അപമാനിക്കണമെന്ന ലക്ഷ്യമാണുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കെസിബിസി, സിബിസിഐ തുടങ്ങിയ സംഘടനകളും രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും സിനിമയെ എതിർക്കുന്നു.

ജോണ്‍ ബ്രിട്ടാസ് എംപി സഭയില്‍ വിഷയമുയർത്തിയതിനു പിന്നാലെ ജോർജ് കുര്യന്‍റെ പ്രതികരണം

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്‍കി പുറത്തിറക്കിയ ചിത്രം ഭീഷണി മൂലം വീണ്ടും റീ എഡിറ്റ് ചെയ്യേണ്ടിവന്നുവെന്നും ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്നും ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപി സഭയില്‍ വിഷയമുയർത്തിയതിനു പിന്നാലെയായിരുന്നു ജോർജ് കുര്യന്‍റെ പ്രതികരണം ചിത്രത്തിലെ നായകൻ രാജ്യവിരുദ്ധനാണെന്ന പ്രചാരണം നടക്കുന്നുവെന്നും ഇതുപോലുള്ള ആക്രമണങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാൻ സഭയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്ന് ജെബി മേത്തർ

‘എന്പുരാൻ ‘ സിനിമയ്ക്കും മോഹൻലാല്‍, പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ ആർഎസ്‌എസും മുഖപത്രമായ ഓർഗനൈസറും നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്ന് ജെബി മേത്തർ എംപിയും രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *