മടക്കയാത്രക്ക് തയാറായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറിയും

ന്യൂയോര്‍ക്ക്: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച്‌ വില്‍മോറിന്‍റെയും മടക്കയാത്രയ്ക്ക് തീയതി നിശ്ചയിച്ചു. മാർച്ച് 16 ന് ഇരുവരും ഭൂമിയിലേക്കു മടങ്ങുമെന്നു നാസ അറിയിച്ചു.. സ്പെയ്സ് എക്സിന്‍റെ ക്രൂ 9 ദൗത്യത്തിലാണു മടക്കയാത്ര. ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന യുഎസിന്‍റെ നിക്ക് ഹോഗും റഷ്യയുടെ അലക്സാണ്ടര്‍ ഗോര്‍ബാനോവും ഇവര്‍ക്കൊപ്പമുണ്ടാകും.

ഇവര്‍ യാത്ര ചെയ്ത സ്ററാര്‍ ലൈനര്‍ പേടകം തകരാറിലായതോടെ മടക്കയാത്ര മുടങ്ങുകയായിരുന്നു.

എട്ട് ദിവസത്തെ ദൗത്യത്തിനു കഴിഞ്ഞ ജൂണിലാണ് ഇന്ത്യന്‍ വംശജ സുനിതയും ബുച്ച്‌ വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇവര്‍ യാത്ര ചെയ്ത ബോയിങ് കമ്പനിയുടെ സ്ററാര്‍ ലൈനര്‍ പേടകം തകരാറിലായതോടെ മടക്കയാത്ര മുടങ്ങുകയായിരുന്നു. തിരിച്ചുവരവിലെ അനിശ്ചിതത്വമാണു താനും ഭൂമിയില്‍ തന്നെ കാത്തിരിക്കുന്നവരും നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സുനിത ഇന്നലെ (മാർച്ച് 10)പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →