തിരുവനന്തപുരം : കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 1500 രൂപ, സംസ്കരിക്കാൻ 2000 രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ചു, തുക എസ്.ഡി.ആർ.എഫിൽനിന്ന് നൽകാനും തീരുമാനമായി. പന്നികളെ കൊല്ലാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ ഇത്തരത്തിൽ തുക അനുവദിക്കാം. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണ് ഈ സാമ്പത്തിക സഹായം അനുവദിക്കാൻ തീരുമാനിച്ചത്.
.പന്നികളെ കൊലപ്പെടുത്തിയതിന് അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽനിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് തുക ചെലവഴിക്കാം
.
സംസ്ഥാനം സവിശേഷ ദുരന്തമായി മനുഷ്യ-വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തുക എസ്.ഡി.ആർ.എഫ് (സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്) ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് അനുവദിക്കാൻ തീരുമാനിച്ചത്

