ഡൽഹി: നികുതി നിയമങ്ങൾ ലളിതമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ആദായനികുതി ബിൽ-2025 അവലോകനം ചെയ്യുന്ന പാർലമെൻറ് സെലക്‌ട് കമ്മിറ്റി യോഗം മാർച്ച് 6,7 തീയതികളിൽ ഡൽഹിയിൽ നടക്കും. ബിജെപി എംപി ബെയ്ജയന്ത് ജയ് പാണ്ഡ അധ്യക്ഷനായ ലോക്സഭയുടെ 31 അംഗ സമിതിയിൽ കേരളത്തിൽനിന്ന് എൻ.കെ. പ്രേമചന്ദ്രനും ബെന്നി ബെഹനാനും അംഗങ്ങളാണ്.
ദേശീയ കൗൺസിലിലെ ഏക മലയാളി ബാബു ഏബ്രഹാം കള്ളിവയലിൽ
സമിതി ഇന്ന് (മാർച്ച് 6) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഭാരവാഹികളിൽനിന്ന് തെളിവെടുപ്പ് നടത്തും. ഐസിഎഐ ദേശീയ പ്രസിഡൻറ് ചരൺജോത് സിംഗ് നന്ദ, വൈസ് പ്രസിഡൻറ് ഡി. പ്രസന്നകുമാർ, പ്രത്യക്ഷ നികുതിക്കായുള്ള കമ്മിറ്റി ചെയർമാൻ പീയൂഷ് ചാജത്, ദേശീയ കൗൺസിലിലെ ഏക മലയാളിയായ ബാബു ഏബ്രഹാം കള്ളിവയലിൽ തുടങ്ങിയവരാണ് പാർലമെൻററി സമിതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുക.
ണസ്റ്റ് ആൻഡ് യംഗിലെ പ്രമുഖരെയും പാർലമെൻററി സമിതി ഇന്നു ക്ഷണിച്ചിട്ടുണ്ട്.
ചാർട്ടേഡ് അക്കൗണ്ടൻറുമാരുടെ സംഘടനയ്ക്കുപുറമെ ഏണസ്റ്റ് ആൻഡ് യംഗിലെ പ്രമുഖരെയും പാർലമെൻററി സമിതി ഇന്നു ക്ഷണിച്ചിട്ടുണ്ട്. ബില്ലിലെ 515 (3) ബി വകുപ്പിലുള്ള അക്കൗണ്ടൻറ് എന്ന പദത്തിൽ കോസ്റ്റ് അക്കൗണ്ടൻറുമാരെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ ചാർട്ടേഡ് അക്കൗണ്ടൻറുമാർ എതിർത്തു. നികുതി ഓഡിറ്റുകൾക്ക് അറിവും പരിചയവുമുള്ളത് ചാർട്ടേഡ് അക്കൗണ്ടൻറുമാർക്കാണെന്ന് ഐസിഎഐ വ്യക്തമാക്കുന്നു.
