കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച .തീരദേശ ഹർത്താൽ പൂര്‍ണം. ഹർത്താൽ ഇന്നലെ രാത്രി 12 മുതൽ ആരംഭിച്ചു. 24 മണിക്കൂർ നീണ്ട ഹർത്താൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലയിൽ നടന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയില്ല. മത്സ്യബന്ധന തുറമുഖങ്ങളും സ്പെഷ്യൽ സെന്ററുകളും മത്സ്യ ചന്തകളും പ്രവർത്തിച്ചില്ല.ഹാർബറുകളും മാർക്കറ്റുകളും പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനവും നടന്നു
മത്സ്യവിതരണ മേഖലയും പീലിംഗ് അടക്കമുള്ള അനുബന്ധ മേഖലകളും ഹർത്താലിൽ പങ്കാളികളായി.എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പാർട്ടികൾ, ലത്തീൻ സഭ, ധീവരസഭ, വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികൾ എന്നിവ ഹർത്താലിന് പിന്തുണ നൽകി.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 27 ന് തിരുവനന്തപുരത്തെ തീരദേശത്തിലെ കടകൾ അടച്ചിട്ടു.സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു




