അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്റെ കടല്‍മണല്‍ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുന്നത്. തീരദേശ ജനതയുടെ ആശങ്കയെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെയാണ് പ്രതിഷേധം. ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്. കമ്മിറ്റി കേന്ദ്രസർക്കാരിന്റെ നയം തിരുത്തുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
.പ്രതിഷേധം അമ്പലപ്പുഴയിൽ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ നടക്കുന്നു. ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ അർധരാത്രിയിൽ ആരംഭിച്ചു. ജില്ലയിൽ 13 പ്രധാന കേന്ദ്രങ്ങളിലാണ് സമരപ്രഖ്യാപനം നടത്തുന്നത്.
പ്രധാന പ്രതിഷേധ കേന്ദ്രങ്ങൾ:
അന്ധകാരനഴി,ചെത്തി,പൊള്ളേത, തുമ്ബോളി,ഇഎസ്ഐ,,പറവൂർപുന്നപ്ര, വളഞ്ഞവഴി, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കല്‍,
അർത്തുങ്കല്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം . സമഗ്രമായ രീതിയിലാണ് പ്രതിഷേധം പുരോഗമിക്കുന്നത്. മത്സ്യബന്ധന യാനങ്ങള്‍ പണിക്കു പോകാതെ തീരദേശ ജനത കടകമ്പോളങ്ങൾ അടച്ച് സമരത്തിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളെ കൂടാതെ ചെമ്മീൻ പീലിംഗ്, ഐസ് നിർമ്മാനണ കമ്പനികള്‍, മത്സ്യവില്പന ശാലകള്‍, കയറ്റിയിറക്കു തൊഴിലാളികള്‍ തുടങ്ങിയവരും ഹർത്താലില്‍ പങ്കാളികളായി.
. ഐക്യദാർഢ്യ റാലികളിൽ വൻ പങ്കാളിത്തം
സംസ്ഥാനത്തെ പ്രധാനപ്പെട്ട 25 കേന്ദ്രങ്ങളില്‍ ഹർത്താലിനോടനുബന്ധിച്ച് പൊതുസമ്മേളനങ്ങൾ നടക്കുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഐക്യദാർഢ്യ റാലികളിലും സ്ത്രീകളും കുട്ടികളും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു.യുഡിഎഫ്, എല്‍ഡിഎഫ് തൊഴിലാളി സംഘടനകൾ, ലത്തീൻ രൂപത, ധീവരസഭ, വിവിധ മുസ്ലിം ജമാഅത്തുകൾ തുടങ്ങിയവരുടെ പിന്തുണ സമരക്കാർക്ക് ലഭിക്കുണ്ട്. കഴിഞ്ഞ ദിവസം പുന്നപ്ര നർബോനിൽ നിന്ന് വാടയ്ക്കൽ വരെ കെഎൽസിഎയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ ജനപങ്കാളിത്തം വലിയതായിരുന്നു
