മുംബൈ: കോഴിക്കോട് വിമാന അപകടത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ ദു:ഖത്തോടൊപ്പം കരീന കപൂർ ചേർന്ന് നിൽക്കുന്നു .
നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത ക്യാപ്റ്റൻ ദീപക് സാട്ടെയ്ക്ക് ബിഗ് സല്യൂട്ട് എന്ന് കുറിച്ച കരീന അദ്ദേഹത്തിന്റെയും ജീവൻ നഷ്ടപ്പെട്ട മറ്റ് ക്ര്യൂ മെമ്പർമാരുടെയും കുടുംബങ്ങളെയും ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു.
അങ്ങേയറ്റം വേദനാജനകം എന്ന് മോഹൻലാലും അനുശോചനക്കുറിപ്പിൽ എഴുതി. രാജമല മണ്ണിടിച്ചലിൽ മരിച്ചവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

