തിരുവനന്തപുരം: തന്റെ മകൻ ലഹരിക്കേസിൽ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ”എന്റെ മകന്റെ കൂട്ടത്തിലിരുന്നവരാരും കഞ്ചാവ് കൈവശം വച്ചിരുന്നില്ല. മാദ്ധ്യമങ്ങളാണ് അത് വളച്ചൊടിച്ച് ആഘോഷിച്ചത്. അമ്മ രാഷ്ട്രീയക്കാരിയായി നിൽക്കുന്നത് കൊണ്ടാകാം അവന് ഇത്തരമൊരു ഗതികേടുണ്ടായത്.ഫെബ്രുവരി 14ന് കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുക യായിരുന്നു യു. പ്രതിഭ.
എക്‌സൈസുകാരോട് സംസാരിച്ചപ്പോൾ മോൻ അതിൽ പെട്ടുപോയതാണെന്നാണ് അവർ പറഞ്ഞത്
പക്ഷേ മകനെ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എക്‌സൈസുകാരോട് സംസാരിച്ചപ്പോൾ മോൻ അതിൽ പെട്ടുപോയതാണ് എന്നുതന്നെയാണ് അവർ പറഞ്ഞതെന്നും പ്രതിഭ പറഞ്ഞു.
.മകനെ വേട്ടയാടിയത് സോഷ്യൽ മീഡിയയിലെ തെരുവ് നായ്ക്കളെന്നും യു പ്രതിഭ എം എൽ എ പറഞ്ഞു. സ്മോക്ക് ചെയ്‌തു എന്ന കുറ്റമാണ് അവനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ നടപടികൾ തുടരുകയാണ്.
കേരളത്തെ ലഹരി മുക്തമാക്കുന്നതിന് ക്യാംപയിനുകൾ സംഘടിപ്പിക്കണം,
എന്റെ മകൻ ഈ കാലഘട്ടത്തിന്റെ ആളാണ്. ബംഗളൂരുവിൽ ഡിപ്ളോമയ്ക്ക് പഠിക്കുകയാണ്. മുടി വളർത്തി, ബാഗി ജീൻസ് ഇടുന്നതൊക്കെ അവന്റെ സ്വാതന്ത്ര്യമാണ്. അമ്മയെ കണ്ടാണ് അവൻ വളർന്നത്. ഒരുപാട് പേർ അവനെ തെറ്റിദ്ധരിച്ചു. ”-പ്രതിഭ വ്യക്തമാക്കി . സമൂഹത്തിൽ പലതരം ആളുകളുണ്ട്. പത്തിൽ എട്ടുപേർ ലഹരി ഉപയോഗിക്കുന്നവരും, കള്ളപ്പണം ഉണ്ടാക്കുന്നവരുമൊക്കെയാകാം. കേരളത്തെ ലഹരി മുക്തമാക്കുന്നതിന് വലിയ ക്യാംപയിനുകൾ സംഘടിപ്പിക്കണമെന്നും, അതിൽ സൂപ്പർ സ്‌റ്റാറുകൾ ഉൾപ്പടെയുള്ള സിനിമാ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിഭ പറഞ്ഞു

