കെഎസ്‌ആർടിസിയില്‍ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു.എല്ലാ മാസവും അഞ്ചിനു മുമ്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ പ്രധാന കാരണമെന്നും ടിഡിഎഫ് നേതാക്കള്‍ പറഞ്ഞു

പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രഖ്യാപിച്ച സമരം ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും സമാധാനപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് തമ്പാനൂർ രവി, വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ, ജനറല്‍ സെക്രട്ടറി വി.എസ്. ശിവകുമാർ എന്നിവർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →