Tag
ന്യൂസ് ഡെസ്ക്

കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ ഡിജിസിഎ യും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

August 8, 2020 - 5:14 pm

കോഴിക്കോട്: കരിപ്പൂരിൽ18 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തെ കുറിച്ച് ഡിജിസിഎ യും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം തുടങ്ങി. അപകടത്തിൽപ്പെട്ട വിമാനത്തിൻറെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു. വിമാനംപറക്കാൻ തുടങ്ങുന്നതു മുതൽ ലാൻഡ് ചെയ്യുന്നത് വരെയുള്ള ഉള്ള എല്ലാ വിവരങ്ങളും ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറില്‍ ലഭ്യമാകും. കോക്പിറ്റിൽ ഉള്ള വോയിസ് റെക്കോർഡറിനും ബ്ലാക്ക് ബോക്സിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോക്പിറ്റിൽ അവസാനനിമിഷം പൈലറ്റുമാർ സംസാരിച്ചത് അടക്കം വോയിസ് റെക്കോർഡിൽ കണ്ടെടുക്കാനാകും.

കേരളത്തിൽ ആറ് ടേബിൾ ടോപ്പ് വിമാനത്താവളങ്ങൾ ആണ് ഉള്ളത്. ഈ വിമാനത്താവളങ്ങളുടെ സ്ഥിതി ഡിജിസിഎ നിരന്തരം നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞവർഷം ജൂലൈ 19-ന് വിമാനത്താവളത്തിന്‍റെ അപര്യാപ്തതകളും പാകപ്പിഴകളും ചൂണ്ടിക്കാട്ടി ഡിജിസിഎ വിമാനത്താവള ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. റൺ വെ നിർമ്മാണത്തിൽ ടയർ അവശിഷ്ടങ്ങൾ അളവ് കൂടുതലുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തൽ . അതെല്ലാം പരിഹരിച്ചു എന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. റൺവേ വികസനത്തിനായി 365 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് മുൻ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിർദ്ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *