15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് വിരാമമായി; 3 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു

.ജറുസലം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായി. ജനുവരി 19 ഞായറാഴ്ച മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേല്‍~ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി. ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ നല്കാത്തതുമൂലം രണ്ടേമുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തലുണ്ടായത്.

471 ദിവസത്തെ തടവിനു ശേഷമാണ് മോചനം.

എമിലി ദമാരി (28), ദൊറോണ്‍ സ്റെറയിന്‍ ബ്രീച്ചര്‍ (31), റോമി ഗോനെന്‍ (24) എന്നീ ഇസ്രേലി വനിതകളെയാണു ഹമാസ് ഞായറാഴ്ച കസ്ററഡിയില്‍ നിന്നു മോചിപ്പിച്ചത്. വെസ്റേറണ്‍ ഗാസ സിറ്റിയിലെ അല്‍~റിമാറില്‍വച്ച്‌ ഇവരെ റെഡ് ക്രോസിനാണു കൈമാറിയത്. റെഡ്ക്രോസ് ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. പിന്നീട് മൂവരെയും ഹെലികോപ്റ്ററില്‍ ഇസ്രയേലിലെത്തിച്ചു. ബന്ദികളെ വിട്ടയച്ചതിനു പകരം ഇസ്രയേല്‍ ജയിലുകളിലുള്ള 90 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. ഇവരില്‍ 69 പേര്‍ സ്ത്രീകളാണ്. ഒരു പതിനഞ്ചുകാരനും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടത്തില്‍ 3 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. 471 ദിവസത്തെ തടവിനു ശേഷമാണ് മോചനം.

നൂറുകണക്കിനു പലസ്തീനികള്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി.

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ഗാസയില്‍ ജനങ്ങള്‍ ആഘോഷം നടത്തി. ചിലയിടത്തെ ആഘോഷങ്ങളില്‍ തോക്കേന്തിയ ഭീകരരും പങ്കാളികളായി. സ്വന്തം പ്രദേശത്തുനിന്നു പലായനം ചെയ്ത് തെക്കന്‍ ഭാഗങ്ങളിലെത്തിയ നൂറുകണക്കിനു പലസ്തീനികള്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ചിലര്‍ തങ്ങളുടെ വസ്തുവകകള്‍ കഴുതവണ്ടിയില്‍ കയറ്റി കാല്‍നടയായാണു യാത്രയായത്. സൈന്യത്തിന്റെ സമീപത്തേക്കു വരരുതെന്ന് ജനങ്ങള്‍ക്കു മുന്നറിയിപ്പുണ്ട്.2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍~ഹമാസ് യുദ്ധം ആരംഭിച്ചശേഷം രണ്ടാം തവണ യാണു വെടിനിര്‍ത്തലുണ്ടാകുന്നത്. 2023 നവംബറില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍ പ്രാ ബല്യത്തിലായിരുന്നു. നൂറിലേറെ ബന്ദികളെ അന്ന് ഹമാസ് വിട്ടയച്ചിരുന്നു. പകരം നൂറുകണക്കിനു പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. ഇസ്രേലി സൈനികര്‍ ഗാസയ്ക്കുള്ളിലെ ബഫര്‍ സോണിലേക്കു മാറി.

ഹമാസുമായി യുദ്ധം തുടരണമെന്നു വാദിക്കുന്ന ജൂയിഷ് പവര്‍ പാര്‍ട്ടി നെതന്യാഹു സര്‍ക്കാരിനുള്ള സഹകരണം പിന്‍വലിച്ചു

ജനുവരി 18 ശനിയാഴ്ച ചേര്‍ന്ന ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭാ യോഗമാണ് വെടിനിര്‍ത്തല്‍ കരാറിന് അനുമതി നല്കിയത്. അതേസമയം, ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷം വെടിനിര്‍ത്തല്‍ കരാറിനെ ശക്തമായി എതിര്‍ക്കുകയും ഹമാസുമായി യുദ്ധം തുടരണമെന്നു വാദിക്കുന്ന ജൂയിഷ് പവര്‍ പാര്‍ട്ടി നെതന്യാഹു സര്‍ക്കാരിനുള്ള സഹകരണം പിന്‍വലിച്ചു. കാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →