അമ്പലപ്പുഴ: ശമ്പളം ലഭിക്കാത്തതിനെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
മുമ്പ് അഞ്ചാം തീയതിയോടെയെങ്കിലും ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെയും അത് ലഭിക്കാതെ വന്നതോടെയാണ് ഭരണപക്ഷ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
120 ഓളം ജീവനക്കാർക്ക്ഒ രാഴ്ച പിന്നിട്ടിട്ടും ശമ്പളം ലഭിച്ചിട്ടില്ല
എച്ച്.ഡി.സിയിലെ 120 ഓളം ജീവനക്കാർക്കാണ് ഒരാഴ്ച പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തത്. സുരക്ഷാ ജീവനക്കാർ ഉള്‍പ്പെടെയുള്ളവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.കബീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു
