അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.തകരാറിലായ സ്ലൂയിസ് വാല്‍വ് തുറന്ന് ശരിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുൻപ് 2009ലാണ് സ്ലൂയിസ് വാല്‍വ് പൂർണ്ണമായി തുറന്നത്. തകരാറിലായ റാക് ട്രാഷ് മാറ്റി സ്ഥാപിക്കാനാണിത്. വെള്ളിയാഴ്ച മുതല്‍ 11 ദിവസത്തേക്കാണ് ഡാം തുറന്നിടുക.
നേര്യമംഗലം നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഡാമാണ് കല്ലാർകുട്ടി.
പന്നിയാർ, ചെങ്കുളം നിലയങ്ങളില്‍ ഉല്പാദനത്തിന് ശേഷമുള്ള വെള്ളമാണ് കല്ലാർകുട്ടി അണക്കെട്ടില്‍ എത്തുക.ഇത്തരത്തിൽ എത്താതിരി ക്കാനാണ് ഈ പവർ ഹൗസുകള്‍ പ്രവർത്തനം നിർത്തിവെക്കാൻ കാരണം. നേര്യമംഗലം നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഡാമാണ് കല്ലാർകുട്ടി. ഇവിടെ നിന്നും ലോവർ പെരിയാർ അണക്കെട്ടിലേക്ക് വെള്ളം എത്തും. ഇതാണ് കരിമണല്‍ നിലയത്തിന്‍റെ ഉല്പാദനം നിർത്താൻ കാരണം.
സ്ലൂയിസ് വാല്‍വ് തുറക്കുന്നതില്‍ വകുപ്പിന് ആശങ്കയുണ്ട്
2009 -ല്‍ തുറന്ന് ടണല്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം ഡാമില്‍ അടിഞ്ഞ വൻ മണല്‍ ശേഖരം മുതിരപ്പുഴയാറും പെരിയാറും നിറച്ചിരുന്നു. ഇത് ലോവർ പെരിയാർ നിലയത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 2018 -ല്‍ പ്രളയവും ഈ വൈദ്യുതി നിലയങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.തകരാറിലായ സ്ലൂയിസ് വാല്‍വ് തുറക്കുന്നതില്‍ വകുപ്പിന് ആശങ്കയുണ്ട്. കരിമണല്‍ 180, നേര്യമംഗലം 77.5, ചെങ്കുളം 51.25, പന്നിയാർ 32 .4 ഉള്‍പ്പെടെ 341.15 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്
