ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

ബെയ്ജിംഗ്: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.ദക്ഷിണ ചൈനീസ് നഗരമായ ഷുഹായില്‍ 2024 നവംബർ 11നാണ് ദാരുണമായ സംഭവം നടന്നത് 62 വയസുകാരനായ ഫാൻ വിഖിയു എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്.

തുറന്ന കോടതിയില്‍ പരിഗണനയ്ക്കെടുത്ത കേസ് അന്ന് തന്നെ വിധി പറഞ്ഞു

ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നില്‍ വ്യായാമം ചെയ്യുകയായിരുന്ന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് ഫാൻ വിഖിയു തന്‍റെ എസ്‍യു‍വി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.സംഭവ സ്ഥലത്തു വച്ചു തന്നെ പ്രതി പിടിയിലായി. കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ പിടിയിലായ ഇയാള്‍ പിന്നീട് ബോധരഹിതനാവുകയും ചെയ്തു. കേസ് ഡിസംബർ 27 വെള്ളിയാഴ്ച തുറന്ന കോടതിയില്‍ പരിഗണനയ്ക്കെടുക്കുകയും അന്ന് തന്നെ വിധി പറയുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു.

ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍വെച്ചാണ് കോടതി വിധി പറഞ്ഞത്

ഭീകരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് പറഞ്ഞ കോടതി ക്രൂരതയുടെ പ്രത്യാഘാതം വളരെ വലുതായിരുന്നുവെന്നും അത് സമൂഹത്തിന് വലിയ ഭീഷണിയായെന്നും വിലയിരുത്തി. മരണപ്പെട്ടവരില്‍ ചിലരുടെ ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍വെച്ചാണ് കോടതി വിധി പറഞ്ഞത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →