വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കും : മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വന നിയമഭേദഗതിയിലെ എതിർപ്പുയരുന്ന നിർദേശങ്ങള്‍ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രം നടപ്പാക്കാൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ നിർദേശം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന ബില്ലിലെ വ്യവസ്ഥ പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന നിയമഭേദഗതിയുടെ കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയാറാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

മലോര മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്നു ചില മന്ത്രിമാർ

വന നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മലോര മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്നു ചില മന്ത്രിമാർ മന്ത്രിസഭയില്‍ പറഞ്ഞു. ഇതേ തുടർന്നാണ് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭിപ്രായം അറിഞ്ഞിട്ടു മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്നു മുഖ്യമന്ത്രി നിർദേശിച്ചത്. ആവശ്യമുള്ള ഭേദഗതികള്‍ നിയമസഭാ സബ്ജക്‌ട് കമ്മിറ്റി ബില്ലില്‍ ചേർക്കും. വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് ബില്ലില്‍ നല്‍കുന്നത്. വനവിഭവങ്ങള്‍ ഉപജീവനത്തിനായി ശേഖരിക്കുന്ന ആദിവാസികളുടെ ജീവിതത്തെപ്പോലും ബില്‍ ദോഷകരമായി ബാധിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →