പോത്തൻകോട്: രക്ഷിതാക്കളുടെ പരാതികളില്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടികൊണ്ടുപോകുന്നതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച അമ്മു എസ്.സജീവിന്റെ പോത്തൻകോട് അയിരൂപ്പാറയിലെ വീട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്ഥാപന മേധാവികള്‍ സ്വന്തം മക്കളെപ്പോലെ ഓരോ കുട്ടിയെയും കണ്ടിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലായിരുന്നു
ക്യാമ്പസുകളില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതെ നോക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. പരാതിയുമായി ഒരു കുട്ടിയുടെ പിതാവ് അധികാരികള്‍ക്ക് മുന്നിലെത്തിയാല്‍ അത് ഗൗരവമായി കണ്ട് നടപടിയെടുക്കണം.സ്ഥാപന മേധാവികള്‍ സ്വന്തം മക്കളെപ്പോലെ ഓരോ കുട്ടിയെയും കണ്ടിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഷൂ ഇട്ട് ചവിട്ടിപ്പിടിച്ചാണ് അവന്റെ കാല് വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ബ്ലോക്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ,എം.മുനീർ,ബാഹുല്‍ കൃഷ്ണ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
