14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

മാന്നാർ തീരത്ത് 2024 ഡിസംബർ 5 ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. ഇതോടെ ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 68 ട്രോളറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി നാവികസേന അറിയിച്ചു. തിങ്കളാഴ്ച 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന വടക്കൻ വെറ്റിലൈകെർണി മേഖലയില്‍ അറസ്റ്റ് ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →