തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.
ഡിസംബർ 6 ഉച്ചയ്ക്കു 12-നു കെടിഡിസി ചൈത്രം ഓഡിറ്റോറിയത്തില്‍നടക്കുന്ന ചടങ്ങില്‍ സ്പീക്കർ എ.എൻ. ഷംസീർ അവാർഡുകള്‍ വിതരണം ചെയ്യും.
