സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ

പാലക്കാട്‌: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനും സന്ദീപും ഒരേ വേദിയില്‍. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപർപ്പസ് സഹകരണസംഘത്തിന്‍റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയില്‍ ഇരുന്നതും ഒരുമിച്ചുതന്നെ .

ആന, കടല്‍, മോഹൻലാല്‍, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്ന്

പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം. ആന, കടല്‍, മോഹൻലാല്‍, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. സന്ദീപ് വാര്യരെ ചേർത്തുപിടിച്ചാണ് മുരളീധരൻ മാധ്യമങ്ങളോടു സംസാരിച്ചതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →