ഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം കൂടിക്കാഴ്ച നടത്തി. നവംബർ 11 ന് ഡല്‍ഹിയില്‍ റിജിജുവിന്‍റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസെിഎ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു കോയിക്കല്‍, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ഉന്നമന കാര്യാലയ സെക്രട്ടറി ഫാ. വിജയ് നായക് സിഎം എന്നിവർ പങ്കെടുത്തു.
ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പരിരക്ഷയും അവകാശങ്ങളും ലഭ്യമാക്കണം
രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ക്രൈസ്തവ വിദ്യാർഥികളുടെ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി റവ.ഡോ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പരിരക്ഷയും അവകാശങ്ങളും ലഭ്യമാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു സംഘം കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു