സ്ലീപ്ലെയ്ൻ പദ്ധതി ഇത്രയും താമസിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ

പാലക്കാട് : സ്ലീപ്ലെയ്ൻ പദ്ധതി 11 വർഷം മുമ്പ് നടപ്പാകേണ്ടതായിരുന്നുവെന്നും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ശക്തമായി എതിർത്തു. മത്സ്യത്തൊഴിലാളികളുടെ ചില സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തി. വിവാദം വേണ്ടെന്നുവെച്ച്‌ യു.ഡി.എഫ് സർക്കാർ പദ്ധതി നിർത്തിവെച്ചതാണ്

അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് പദ്ധതി മുടക്കിയത്

അന്ന് തടസ്സപ്പെടുത്തിയവർ തന്നെ ഇന്ന് പദ്ധതി നടപ്പാക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.അന്ന് തടസപ്പെടുത്തിയവർ തന്നെ ഇപ്പോള്‍ നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് കൊട്ടിഘോഷിക്കുകയാണ്.അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് പദ്ധതി മുടക്കിയത്. മുഖ്യമന്ത്രിയായപ്പോള്‍ സമരവുമായി ഒരു സംഘടനയുമില്ല” -മുരളീധരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →