വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: ഡൽഹിയിൽ മലിനീകരണത്തോത് വർദ്ധിക്കുന്നു.ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി “വളരെ മോശം’ നിലയിലാണ്. ഡല്‍ഹിയിലെ പലയിടത്തും 2024 നവംബർ 7ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി .പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണംമായി പറയുന്നത്.

മലിനീകരണം തടയാനുള്ള പരിസ്ഥിതിനിയമങ്ങള്‍ കർശനമല്ലെന്ന സുപ്രീംകോടതിയുടെ വിമർശനത്തിനു പിന്നാലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രസർക്കാർ ഇരട്ടിയാക്കി. വൈക്കോല്‍ കത്തിക്കുന്ന കർഷകർ പുതിയ നിയമപ്രകാരം 5000 മുതൽ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്നു വ്യക്തമാക്കി കേന്ദ്രം വിജ്ഞാപനമിറക്കി.

പിഴ ഇരട്ടിയാക്കി കേന്ദ്രസർക്കാർ

വൈക്കോല്‍ കൂട്ടിയിട്ടു കത്തിച്ചാല്‍ രണ്ടേക്കറില്‍ താഴെ ഭൂമിയുള്ള കർഷകർ നേരത്തേ 2500 രൂപയായിരുന്നു പിഴ അടയ്ക്കേണ്ടിയിരുന്നത്. ഇത് 5000 രൂപയായി ഉയർത്തി. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയില്‍ ഭൂമിയുള്ളവർക്ക് മുമ്പ് 5000 രൂപയായിരുന്നു പിഴയെങ്കില്‍ നിലവിലത് 10000 രൂപയാണ്. അഞ്ചേക്കറിന് മുകളിലുള്ളവർക്കു നേരത്തേ പരമാവധി 15000 രൂപയായിരുന്നു പിഴയെങ്കില്‍ പുതിയ നിയമപ്രകാരം 30000 രൂപ വരെയായി ഉയർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →