തൊടുപുഴ: പി.എസ്.സി റാങ്കുപട്ടികയിലെ ഒന്നാംറാങ്കുകാരിയെ തഴഞ്ഞ് അഞ്ചാംറാങ്കുകാരിക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കി പി.എസ്.സി. കേരള പി.എസ്.സി. പി.എസ്.സി.യുടെ നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം റാങ്കുകാരിയായ തൊടുപുഴ ചിറ്റൂര്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി രാജീവ്. ഒരുഒഴിവ് മാത്രമുള്ള തസ്തികയിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് അടേടിമറി നടത്തിയിരിക്കുന്നത്.
ഒരു ഒഴിവ് മാത്രമുള്ള തസ്തികയില്‍ റൊട്ടേഷനോ സംവരണമോ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് ഒഴിവാക്കൽ
കോഴിക്കോടുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയ്നിങ് ആന്‍ഡ് ഡിവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ഷെഡ്യൂള്‍ഡ് ട്രൈബ് (കിര്‍ത്താഡ്സ്) എന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ സ്റ്റാറ്റിസ്റ്റീഷ്യന്‍ തസ്തികയിലേക്ക് നടത്തിയ നിയമനത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയര്‍ന്നത്. നോണ്‍ ജോയിനിങ് ഡ്യൂട്ടി (എന്‍.ജെ.ഡി.)കോമ്പന്‍സേഷന്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ മറ്റൊരാളെ നിയമിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമുള്ള തസ്തികയില്‍ റൊട്ടേഷനോ സംവരണമോ പാടില്ലെന്ന ചട്ടം നിലനില്‍ക്കേയാണ് തന്നെ ഒഴിവാക്കിയതെന്ന് ഒന്നാംറാങ്കുകാരി ആരോപിക്കുന്നു.
പി.എസ്.സി.യുടെ വൈബ് സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നില്ല.
255/2022 കാറ്റഗറി നമ്പര്‍ തസ്തികയിലേക്കുള്ള പരീക്ഷ 2023 ഏപ്രില്‍ 12-നാണ് പി.എസ്.സി. നടത്തിയത്. 1525 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 2023 ഓഗസ്റ്റ് 10-ന് ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. 2024 ജൂലായ് അഞ്ചിന് അഭിമുഖം നടത്തി ജൂലായ് 31-ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയുംചെയ്തു. സെപ്റ്റംബര്‍ മൂന്നിന് റാങ്ക് പട്ടികയിലെ അഞ്ചാംസ്ഥാനക്കാരിയായ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയ്ക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയ വിവരം ലക്ഷ്മി പി.എസ്.സി. ഓഫീസില്‍നിന്ന് അറിഞ്ഞു. ഇത് പി.എസ്.സി.യുടെ വൈബ് സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നില്ല. തിരുവനന്തപുരത്തെ പി.എസ്.സി. ഓഫീസിലെത്തി തിരക്കിയപ്പോള്‍ നോണ്‍ ജോയിനിങ് ഡ്യൂട്ടി (എന്‍.ജെ.ഡി.) കോമ്ബന്‍സേഷന്‍ എന്നനിലയിലാണ് അഞ്ചാം റാങ്ക് കാരിക്ക് നിയമന ശുപാര്‍ശ നല്‍കിയതെന്ന വിശദീകരണമാണ് കിട്ടിയതെന്ന് ലക്ഷ്മി പറഞ്ഞു.
ഇത് ചട്ടവിരുദ്ധവും തികഞ്ഞ നീതിനിഷേധവുമാണെന്ന് ലക്ഷ്മി
ഇതേ തസ്തികയിലേക്ക് കഴിഞ്ഞ റാങ്ക്പട്ടിക നിലനിന്നിരുന്ന കാലത്ത് 180 ദിവസത്തേക്ക് താത്കാലിക ഒഴിവ് വന്നിരുന്നു. അന്ന് പി.എസ്.സി. റാങ്ക് പട്ടികയിലെ നാലാം സ്ഥാനക്കാരിയായിരുന്ന ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കി. എന്നാല്‍ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചില്ല. അതിനാല്‍ തസ്തിക ഒഴിഞ്ഞുകിടന്നു. ഇതാണ് പുതിയ റാങ്ക്പട്ടിക വന്നിട്ടും എന്‍.ജെ.ഡി. ഒഴിവായി പി.എസ്.സി. പരിഗണിച്ചിരിക്കുന്നത്. എന്നാലിത് ചട്ടവിരുദ്ധവും തികഞ്ഞ നീതിനിഷേധവുമാണെന്ന് ലക്ഷ്മി ആരോപിക്കുന്നു. സ്റ്റാറ്റിസ്റ്റീഷ്യന്‍ പരീക്ഷയുടെ അറിയിപ്പിലും തസ്തിക എന്‍.ജെ.ഡി.ആണെന്ന് പി.എസ്.സി. രേഖപ്പെടുത്തിയിരുന്നില്ല