പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് ഫാഫി പറമ്പില്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. റെയ്ഡ് വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഗൂഢാലോചന നടത്തേണ്ടതിന്റെ ആവശ്യം എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
പോലീസ് ഹോട്ടലില്‍ എല്ലാ മുറികളിലും പരിശോധന നടത്തിയില്ല.
40 മുറികളില്‍ 12 മുറികളില്‍ മാത്രമാണ് പൊലീസ് പരിശോധന നടത്തിയത്. ബാക്കി മുറികളില്‍ പരിശോധന നടത്താന്‍ യു.ഡി.എഫ്. നേതാക്കള്‍ അനുവദിച്ചില്ല. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയില്ല. നടപടി സംശയാസ്പദമാണെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
കള്ളപ്പണം മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കി പോലീസാണ്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി പണമിറക്കിയെന്നാണ് മൊഴി. എന്നാല്‍ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തില്ല. കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കിയത് പോലീസാണ്. ഹോട്ടല്‍ സി.സി.ടിവി പരിശോധിച്ച് വിവരമെടുക്കാന്‍ പോലീസിന് സാധിക്കാത്തതാണോ. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് എത്തിയതില്‍ ഞാന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു