തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ ആകുന്നത് വിലക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി.ഇത്തരത്തില്‍ നടക്കുന്ന കൂട്ടായ്മകള്‍ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഇത്തരം പ്രവർത്തികൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സൂചന.
ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സർക്കാർ നിർദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ കൂട്ടായ്മകളും മറ്റും ഓഫീസ് സമയത്ത് നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന് വേണ്ടി സ്പെഷ്യല്‍ സെക്രട്ടറി വീണ എൻ മാധവൻ പുറത്തിറക്കിയ ഉത്തരവില്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു..