എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം.2018 ലെ സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ ആയിരുന്നു എൻ.ജി.ഒ. സംഘ് നിയമപോരാട്ടം നടത്തിയത്. ഇതിനൊടുവിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഒക്ടോബർ 29 ലെ ചരിത്രവിധിയുടെ ആറാം വാർഷികം സംസ്ഥാന ജീവനക്കാർ എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനമായി ആചരിച്ചു.

എൻ.ജി.ഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് ഉത്ഘാടനം ചെയ്തു

പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ശമ്പള സംരക്ഷണ ദിനാചാരണ പരിപാടി കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് ഉത്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കണ്‍വീനർ പി.സി. സിന്ധുമോള്‍ ശമ്ബള സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ പ്രസിഡന്റ് എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ട്രഷറർ പി. ആർ. രമേശ് എന്നിവർ പ്രസംഗിച്ചു

Share
അഭിപ്രായം എഴുതാം