കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിൻ്റെ ഹർജി തള്ളി :സ്വാധീനത്തിന് വഴങ്ങാതെ അന്വേഷണം നടത്തണമെന്ന് കോടതി

.തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കെഎസ്‌ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി.സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് കോടതി

അന്വേഷണം വസ്തനിഷ്ഠവും സത്യ സന്ധ്യവുമാകണമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞു. തുടർന്ന് കോടതി നല്‍കിയ നിർദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിൻ്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിൻ്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →