ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അസ്വാഭാവികതയില്ലെന്ന് ദത്താത്രേയ ഹൊസബലേ

ഡല്‍ഹി: ആർ.എസ്.എസ് ഭാരവാഹികള്‍ സർക്കാർ ഉദ്യോഗസ്ഥർ അടക്കം എല്ലാ വിഭാഗം ആളുകളുമായും കൂടിക്കാഴ്‌ച നടത്താറുണ്ട് .. മറ്റ് പാർട്ടികളിലെ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാവരെയും കാണും. മറ്റുള്ളവരോട് വെറുപ്പ് പുലർത്തേണ്ട ആവശ്യമുണ്ടോ. രാജ്യനന്മ ആഗ്രഹിക്കുന്നവരെ രാഷ്‌ട്രീയ ഭേദമന്യേ കാണും. സംഘത്തിന്റെ മണ്ണ് വ്യത്യസ്‌തമാണ്. അതില്‍ അസ്വാഭാവികതയില്ലെന്ന് ആർ.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ.

ഉത്തർപ്രദേശിലെ മഥുരയില്‍ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ഭാരവാഹികള്‍ എല്ലാ വിഭാഗം ആളുകളെയും കാണുന്നു. താൻ വർഷന്തോറും ഇത്തരം കൂടിക്കാഴ്‌ചകള്‍ നടത്താറുണ്ട്.
കേരളത്തില്‍ എ.ഡി.ജി.പി അജിത് കുമാറുമായുള്ള കൂടിക്കാഴ്‌ച വിവാദമായിരിക്കെയാണ് പരോക്ഷ വിശദീകരണം.

ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമമുണ്ടെന്നും ദത്താത്രേയ പറഞ്ഞു.

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വിദ്വേഷത്തിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട നടത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ചിലരെ കാണാൻ ആഗ്രഹിക്കുന്നില്ല. ജാതിയുടെയും ഭാഷയുടെയും പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമമുണ്ടെന്നും ദത്താത്രേയ പറഞ്ഞു. ഹിന്ദു ഐക്യം സമൂഹത്തില്‍ അത്യന്താപേക്ഷിതമാണ്. കേരളത്തിലെ 200 പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വേണ്ടിയാണ് സംഘം പ്രവർത്തിക്കുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച മുസ്ലിങ്ങളുടെ അന്ത്യകർമ്മങ്ങളില്‍ ആർ.എസ്.എസ് സഹായിച്ചു. വഖഫ് വിഷയത്തില്‍ രാജ്യത്തെ നിരവധി മുസ്ലിങ്ങള്‍ സർക്കാരിനൊപ്പമാണെന്നും പറഞ്ഞു.
.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →