20 കിലോ കഞ്ചാവുമായി യുവതി എക്സെെസിന്റെ പിടിയിലായി

.തിരുവനന്തപുരം: 20 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒപ്പമുണ്ടായിരുന്ന ഭർത്താവ് എക്‌സെെസിനെ കണ്ടപ്പോള്‍ ഇറങ്ങിയോടി.തിരുവനന്തപുരം നെടുമങ്ങാടുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തിയത്. 24കാരിയായ ഭുവനേശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഭർത്താവ് മനോജ് എക്സെെസിനെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. രണ്ട് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ദമ്പതികള്‍.

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെ യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനില്‍ കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ, സബീർ, നന്ദു, വനിത സിവില്‍ എക്സൈസ് ഓഫീസർ ലിജി.എസ് എന്നിവരും പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →