.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം.
കേരളീയം ധൂര്‍ത്തല്ലെന്നും നാടിന്റെ നിക്ഷേപമാണെന്ന മുഖ്യമന്ത്രി .
2023 നവംബറിലാണ് കഴിഞ്ഞ കേരളീയം പരിപാടി നടന്നത്. നേരത്തെ പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്നും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.കേരളീയം ധൂര്‍ത്തല്ലെന്നും നാടിന്റെ നിക്ഷേപമാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.