വിയൻഷ്യൻ : താൻ ബുദ്ധന്റെ നാട്ടില്‍നിന്നാണ് വരുന്നതെന്നും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് താൻ ആവർത്തിച്ചിട്ടുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. സംഘർഷ പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് 19ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു
ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു.
യുറേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനത്തിന് അദ്ദേഹം ആഹ്വാനംചെയ്തു. . പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധക്കളത്തില്‍നിന്ന് ലഭിക്കില്ല. സംവാദത്തിനും നയതന്ത്രത്തിനും ശക്തമായ .ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.’വിശ്വബന്ധു’ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും ഇന്ത്യ തുടരും. ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീകരവാദം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ശക്തികള്‍ ഒന്നിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
കിഴക്കൻ ഏഷ്യൻ ഉച്ചകോടിയില്‍ പങ്കെടുത്തത് പതിനെട്ട് രാജ്യങ്ങൾ
പതിനെട്ട് രാജ്യങ്ങളാണ് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയില്‍ പങ്കെടുത്തത്. ഉച്ചകോടിക്കിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മോദി ചർച്ച നടത്തി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. നളന്ദ സർവകലാശാലയില്‍ നടക്കുന്ന വിദ്യാഭ്യാസ കോണ്‍ക്ലേവിലേക്ക് കിഴക്കൻ ഏഷ്യ ഉച്ചകോടി രാജ്യങ്ങളെ മോദി ക്ഷണിച്ചു.
