വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി

കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ് അഭിമുഖത്തിലെ പരാമ‍ർശങ്ങൾ എന്നാണ് പരാതിയിലെ ആക്ഷേപം. 2024 സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പരാമർശങ്ങൾ.

ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരം

താൻ പരാതിയുമായി എറണാകുളം സെൻട്രൽ പൊലീസിനെയും സിറ്റി പൊലീസ് കമ്മിഷണറേയും സമീപിച്ചിട്ടും പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ഹർജിയിൽ പറയുന്നു. പരാമർശങ്ങൾ വിവിധ മത, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഇത് ഭാരതീയ ന്യായ സംഹിതയിലെ 196, 3(5) വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നാണ് പരാതിക്കാരൻ പറയുന്നത്.

മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ വന്ന പരാമർശങ്ങൾ തള്ളിപ്പറ‍ഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തു വന്നതോടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രം പുറത്തുവിട്ടിരുന്നു. പി.ആർ ഏജൻസിയാണ് അഭിമുഖ കാര്യവുമായി തങ്ങളെ സമീപിച്ചതെന്നായിരുന്നു വെളിപ്പെടുത്തൽ.

..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →